"ഇനി ഈ തീരത്ത്" ഷോർട്ട് ഫിലിം റിലീസ് ചെയ്തു

മനാമ: ബഹ്‌റൈൻ പ്രവാസിയായ വരുൺ രാഘവ് രചന, സംഗീതം നിർവഹിച്ച ഇനി ഈ തീരത്ത് എന്ന ഷോർട്ട് ഫിലിം റിലീസ് ചെയ്തു. സോഷ്യൽ മീഡിയയും അതിന്റെ ദൂഷ്യവശങ്ങളും ആസ്പദമാക്കി ചിത്രീകരിച്ച ഷോർട്ട് ഫിലിമിൽ ബഹ്‌റൈൻ പ്രവാസികളായ അഷറഫ് മാളി, കണ്ണൻ മുഹറഖ്, രാജേഷ് സോജി എന്നിവരും അഭിനയിച്ചിട്ടുണ്ട്. സന്ദീപ് അജിത്കുമാർ ആണ് സംവിധാനം നിർവഹിച്ചത്.