മക്കളെ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയനാക്കി: യുവാവ് അറസ്റ്റില്‍

റിയാദ്: മക്കളെ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയനാക്കിയ സൗദി യുവാവ് അറസ്റ്റില്‍. ആദ്യ ഭാര്യയില്‍ ജനിച്ച കുട്ടികളെയാണ് ഇയാള്‍ സ്ഥിരമായി മര്‍ദ്ദിയ്ക്കുകയും മറ്റ് ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തത്. കുട്ടികളിലൊരാള്‍ പീഡനത്തിന്റെ രംഗങ്ങള്‍ പകര്‍ത്തി അയല്‍ക്കാര്‍ക്ക് നല്‍കിയതോടെയാണ് ക്രൂരത പുറംലോകം അറിയുന്നത്.
ബാഹ പട്ടണത്തിലാണ് സംഭവം. ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ഇയാള്‍ രണ്ടാം ഭാര്യയ്‌ക്കൊപ്പമാണ് താമസം. ഇതനിടെയാണ് ഒപ്പമുണ്ടായിരുന്ന ആദ്യ ഭാര്യയിലെ കുട്ടികളെ പീഡിപ്പിക്കാൻ തുടങ്ങിയത്. യുവാവിന്റെ പേരോ കുട്ടികളുടെ പേര് വിവരങ്ങളോ പുറത്ത് വിട്ടില്ലില്ല.