മുന്‍ സൗന്ദര്യ റാണി മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായി


ഫ്‌ളോറിഡ: മയക്ക് മരുന്ന് കൈവശം വെച്ചതിന് മുന്‍ സൗന്ദര്യ റാണിയും കാമുകനും പോലീസ് പിടിയിലായി. 2007ല്‍ മിസ് നവേദ ആയി തെരഞ്ഞെടുക്കപ്പെ കാതറിന്‍ നിക്കോള്‍ റീസ് ആണ് കാമുകന്‍ കെവിന്‍ സിമ്മിനൊപ്പം അറസ്റ്റിലായത്. മയക്ക് മരുന്ന് ലഹരിയില്‍ സിഗ്നല്‍ തെറ്റിച്ച് വണ്ടിയോടിച്ച കാമുകനെ ട്രാഫിക് പോലീസ് പിടികൂടിയപ്പോഴാണ് മയക്ക് മരുന്നുകള്‍ കണ്ടെത്തിയത്.

കെവിന്‍ സിമ്മിനെതിരെ വാറന്റ് നിലവിലുണ്ടായിരുന്നു. രണ്ടു ബാഗുകളിലായി സൂക്ഷിച്ച മരിജുവാന ഇവരുടെ കാറില്‍ നിന്നും പോലീസ് കണ്ടെടുത്തു. താന്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി റീസ് പോലീസിനോട് സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 2009ലും 2012ലും ഇവര്‍ക്കെതിരെ സമാനമായി കേസുകള്‍ ഉണ്ടായിരുന്നു. സിഡ്‌നി എയര്‍ പോര്‍ട്ടില്‍ വെച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തടഞ്ഞുവെച്ച് ചോദ്യം ചെയ്‌തെങ്കിലും പിന്നീട് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. 2012ലും ഇവരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പിടികൂടി, തുടര്‍ന്ന് കൗണ്‍സലിങ് നല്‍കുകയായിരുന്നു.

ചെറുപ്രായത്തില്‍ തന്നെ മോഡലിങ്ങിലേക്ക് തിരിഞ്ഞ റീസ് 2007ലെ സൗന്ദര്യറാണിപട്ടം നേടുന്നതോടെയാണ് ശ്രദ്ധാകേന്ദ്രമാകുന്നത്. എന്നാല്‍, സൗന്ദര്യമത്സരത്തിലെ വിജയത്തിന് തൊട്ടുപിന്നാലെ ഫ് ളോറിഡയിലെ ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ച് തുണിയുരിഞ്ഞ ഇവരുടെ ചിത്രം പുറത്തുവന്നതോടെ കിരീടം തിരിച്ചെടുക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed