മദ്യപിച്ച് വിമാനത്തില്‍ ബഹളമുണ്ടാക്കിയ മലയാളിയെ ദമ്മാം കോടതി നാടുകടത്തി

സൗദി : മദ്യപിച്ച് വിമാനത്തില്‍ ബഹളമുണ്ടാക്കിയ മലയാളിയെ ദമ്മാം കോടതി നാടുകടത്തി. കരിപ്പൂരില്‍ നിന്ന് ദമ്മാം വഴി റിയാദിലേക്കുള്ള യാത്രയ്ക്കിടയില്‍ വിമാനത്തില്‍ ബഹളമുണ്ടാക്കിയ താനൂര്‍ സ്വദേശിയെയാണ് നാടുകടത്തിയത്.
വിമാനത്തില്‍ ഇയാള്‍ സഹയാത്രികരോടും ജീവനക്കാരോടും അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ജീനക്കാർ ഇയാളെ പോലീസിന് കൈമാറി. ദമ്മാമിലെ ശരീഅത്ത് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് അടിയും തടവും നാടുകടത്തലുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
മദ്യപിച്ചതിന് 80 അടിയും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയതിന് 20 അടിയും 3 മാസ തടവും ആണ് ഇയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. സൗദിയില്‍ മദ്യപിക്കുന്നത് കുറ്റകരമാണെന്ന് അറിയാവുന്നവര്‍ ഇവിടേക്കുള്ള യാത്രക്കിടയില്‍ സാധാരണ മദ്യപിക്കാറില്ല. മാത്രമല്ല നിര്‍ബന്ധപൂര്‍വ്വം ആവശ്യപെടുന്നവര്‍ക്ക് മാത്രമേ വിമാന അധികൃതര്‍ മദ്യം നല്‍കാറുള്ളു. മദ്യപിച്ച് പിടിക്കപെടുന്ന പലര്‍ക്കും വര്‍ഷങ്ങളായി കമ്പനിയില്‍ ജോലിചെയ്തതിന്റെ ആനുകൂല്യങ്ങള്‍ പോലും ലഭ്യമാകാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരികയാണ് ചെയ്യാറ്.