നാട്ടിലേയ്ക്ക് മടങ്ങുന്നവർക്ക് സഹായ ഹസ്തവുമായി ദമ്മാം എയർപോർട്ടിൽ നോർക്ക ഹെൽപ്പ്ഡെസ്ക് പ്രവർത്തനം തുടങ്ങി

ദമ്മാം: ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിൽ ദമ്മാമിൽ നിന്നും പുറപ്പെടുന്ന ആദ്യവിമാനത്തിലെ യാത്രക്കാർക്ക് സഹായഹസ്തവുമായി, ദമ്മാം എയർപോർട്ടിൽ നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനം തുടങ്ങി.
168 മുതിർന്നവരും 6 കുട്ടികളും അടക്കം 174 പേരാണ് ഇന്ന് ആദ്യവിമാനത്തിൽ ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് ഉച്ചയ്ക്ക് 12.40ന് യാത്രയായത്. ഇന്ത്യൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്ത ഗർഭിണികളും രോഗികളും വൃദ്ധരും അടക്കമുള്ള യാത്രക്കാരായിരുന്നു ആദ്യവിമാനത്തിൽ പോയത്.
ക്രമീകരണങ്ങൾ നടത്താൻ എയർപോർട്ട് അധികൃതരുമായി സഹകരിച്ചും, യാത്രക്കാർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയും, മാസ്ക്കുകളും, ഗ്ലൗസുകളും വിതരണം ചെയ്തും നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ വോളന്റീർമാർ എട്ടര മണി മുതലേ എയർപോർട്ടിൽ സജീവമായി ഉണ്ടായിരുന്നു.
ലോക കേരളസഭ അംഗങ്ങളായ നാസ് വക്കം, പവനൻ മൂലക്കൽ, എം.എ.വാഹിദ്, മഞ്ജു മണിക്കുട്ടൻ, നോർക്ക ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തകരായ മണിക്കുട്ടൻ, വിഷ്ണു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കൊറോണ രോഗവ്യാപനം മൂലം ദുരിതത്തിലായ പ്രവാസി മലയാളികളെ സഹായിയ്ക്കാനായി ഒരു മാസം മുൻപാണ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ നോർക്ക ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തനം ആരംഭിച്ചത്.