ലോകാരോഗ്യ സംഘടനയെ ചൈന ഭീഷണിപ്പെടുത്തി സിഐഎ റിപ്പോർട്ട്

വാഷിംഗ്ടണ്‍ ഡിസി: കൊറോണ വൈറസ് ബാധയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നതില്‍ നിന്നും ലോകാരോഗ്യ സംഘടനയെ ചൈന തടഞ്ഞിരുന്നുവെന്ന് സിഐഎ ( സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഏജന്‍സി) റിപ്പോര്‍ട്ട്. വിഷയം ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചാൽ ഡബ്ല്യുഎച്ച്ഒയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ചൈന ഭീഷണിപ്പെടുത്തിയതായി സിഐഎ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍പ് സമാന സൂചനകള്‍ ഉന്നയിച്ച് ജര്‍മന്‍ രഹസ്യാന്വേഷണ വിഭാഗവും രംഗത്തെത്തിയിരുന്നു. ചൈനീസ് പ്രസിഡന്‍റ് ഷി ജിംഗ് പിംഗ് വ്യക്തിപരമായി ഡബ്ല്യുഎച്ച്ഒയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ജര്‍മന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.