കോവിഡ്: പ്രവാചക പള്ളിയിൽ തെർമൽ സ്കാനർ സ്ഥാപിച്ചു


മദീന: കോവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി പ്രവാചക പള്ളിയിൽ തെർമൽ സ്കാനർ സ്ഥാപിച്ചു. വിശ്വാസികളുടെ ശരീരോഷ്മാവ് പരിശോധിച്ച് കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ പ്രവേശനം അനുവദിക്കൂ. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമെന്ന് ഗ്രാൻഡ് മോസ്ക് അധികൃകതർ അറിച്ചു. 9 മീറ്റർ അകലെ നിന്നുതന്നെ ആളുകളുടെ ശരീരോഷ്മാവ് പരിശോധിക്കാൻ ശേഷിയുള്ള ക്യാമറ 24 മണിക്കൂറും പ്രവർത്തിപ്പിക്കും. റെക്കോർഡ് ചെയ്ത രേഖകൾ ഒരു മാസം വരെ സൂക്ഷിക്കും. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയാൽ ആശുപത്രിയിലേക്കു മാറ്റും.

You might also like

  • Straight Forward

Most Viewed