പ്രവാസികൾക്കായി അടിയന്തര നടപടിയെന്ന് സൗദി

റിയാദ്: കോവിഡ് വ്യാപനത്തിന്റെ അടിയന്തര പശ്ചാത്തലത്തിൽ മുഴുവൻ ഇന്ത്യക്കാരുടെയും സുരക്ഷയ്ക്കും കരുതലിനും വേണ്ട നടപടികൾ ഊർജിതമായി നടപ്പാക്കുമെന്നു പി.കെ കുഞ്ഞാലിക്കുട്ടി എംപിക്കു സൗദിയിലെ ഇന്ത്യൻ അംബാസഡർ ഔസാഫ് സെയ്ത് ഉറപ്പു നൽകി.
സൗദിയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഭക്ഷണം, താമസം, ചികിത്സ എന്നിവ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് എംപി നൽകിയ കത്തിനാണ് സൗദിയിലെ ഇന്ത്യൻ എംബസി രേഖാമൂലം മറുപടി നൽകിയത്.