വിദേശതൊഴിലാളികൾക്ക് പ്രൊഫഷണൽ പരീക്ഷ ഏർപ്പെടുത്താനൊരുങ്ങി സൗദി തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം

'പ്രൊഫഷണൽ പരീക്ഷാ ഫീസ് രാജ്യത്തിനകത്ത് 450-600 റിയാലും രാജ്യത്തിന് പുറത്തുവെച്ചാണെങ്കിൽ 100-150 റിയാലുമായിരിക്കുമെന്ന് പ്രോഗ്രാമിന്റെ വിശദാംശങ്ങളും മറ്റും അവലോകനം ചെയ്യാനായി ഈസേ്റ്റേൺ ചേംബറിൽ നടന്ന ശില്പശാലയിൽ നായിഫ് അൽ ഉമൈർ പറഞ്ഞു.അതേസമയം 'പ്രൊഫഷണൽ പരീക്ഷാ ഫീസ് രാജ്യത്തിനകത്ത് 150 റിയാലും രാജ്യത്തിന് പുറത്തുവെച്ചാണെങ്കിൽ 150-200 റിയാലുമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വിദേശത്ത് വെച്ചുള്ള പ്രൊഫഷണൽ പരീക്ഷ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വെച്ചായിരിക്കും നടത്തുക.
ഏഴുരാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളിൽ ആദ്യം പ്രൊഫഷണൽ പരീക്ഷ നടത്തുക ഇന്ത്യക്കാർക്കായിരിക്കും. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളുടെ വർധന കണക്കിലെടുത്താണിത്. ഏഴുരാജ്യങ്ങളിൽ ഒന്നാം ഘട്ടം ഇന്ത്യ, രണ്ടാം ഘട്ടം ഫിലിപ്പൈൻസ്, മൂന്നും നാലും ഘട്ടങ്ങളിൽ ശ്രീലങ്ക, ഇൻഡോനീഷ്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രീതിയിലാണ് തരംതിരിക്കപ്പെട്ടിട്ടുള്ളത്. സൗദിയിലെ മൊത്തം തൊഴിലാളികളുടെ 95 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഒന്നാം ഘട്ടം എന്ന നിലക്ക് ഇലക്ട്രിക് പ്ലംബിംഗ് ജോലികളിലുള്ളവർക്കുള്ള പരീക്ഷയായിരിക്കും ഡിസംബറിൽ നടക്കുക. ഈ മേഖലകളിൽ രണ്ടു ലക്ഷം തൊഴിലാളികളാണുള്ളത്. രണ്ടാം ഘട്ടം തൊഴിൽ പരീക്ഷ 2020 ഏപ്രിലിൽ നടക്കും റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ്, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യൻ ആന്റ്, മെക്കാനിക്സ് തൊഴിലുകളിലായിരിക്കും പരീക്ഷം നടക്കുക. മൂന്നാം ഘട്ടത്തിൽ കാർപെന്റെർ, കൊല്ലപ്പണി, വെൽഡിങ് തൊഴിലുകളിൽ പരീക്ഷ നടക്കും. 2020 ജൂലൈ മാസത്തിലായിരിക്കുമിത്.