സൗദി കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കും
റിയാദ് : സൗദി അറേബ്യ ചരിത്രത്തിലാദ്യമായി കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കും. സൗദി സാംസ്കാരിക വാർത്താ വിതരണ മന്ത്രി ഡോ. അവ്വാജ്ൽ അവ്വാദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മെയ് 8 മുതൽ 19 വരെ നടക്കുന്ന ചലച്ചിത്രമേളയിൽ സൗദിയുടെ സ്റ്റാളുമുണ്ടാകും. രാജ്യത്ത് സംഗീത, നാടക വേദികൾ രൂപീകരിക്കാൻ ഫ്രാൻസുമായി കരാർ ഒപ്പിട്ടതായും സാംസ്കാരിക മന്ത്രാലയം അറിയിച്ചു. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ഫ്രാൻസ് സന്ദർശനത്തിലാണ് ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്. കിരീടാവകാശിയുടെ സന്ദർശനത്തിൽ കൂടുതൽ കരാറുകൾ ഈ മേഖലയിലുണ്ടാകും. പാരിസിൽ നടക്കുന്ന ഉച്ചകോടിയിലും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പങ്കെടുക്കും. ഇരു രാജ്യങ്ങളുടെയും ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഫ്രഞ്ച് പ്രസിഡണ്ട് ഈ വർഷം സൗദിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

