ട്യൂ­ഷൻ സെ­ന്ററു­കൾ മു­ളച്ചു­പൊ­ങ്ങു­ന്നു­


മനാമ : പരീക്ഷാക്കാലം അടുത്തതോടെ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി നിരവധി ട്യൂഷൻ സെന്ററുകൾ പല ഭാഗത്തും മുളച്ചു പൊങ്ങുന്നു. ഇന്ത്യൻ സമൂഹത്തിലെ കുട്ടികളെ ലക്ഷ്യമിട്ടാണ് മിക്ക ട്യൂഷൻ സെന്ററുകളും ആരംഭിച്ചിട്ടുള്ളത്. ചിലയിടങ്ങളിൽ‍ സ്‌കൂളുകളിലെ അദ്ധ്യാപകർ തന്നെ നേരിട്ട് ട്യൂഷൻ സെന്ററുകൾ നടത്തുന്നുണ്ട്. സ്‌കൂളിൽ പഠിപ്പിക്കുന്നവർ ഇത്തരത്തിലുള്ള ട്യൂഷൻ സെന്ററുകൾ നടത്തുന്നത് വിദ്യാർത്ഥികളിൽ വിഭാഗീയതയ്ക്ക് പോലും കാരണമാകുന്നുണ്ട്. തങ്ങളുടെ സെന്ററിൽ ട്യൂഷന് വരുന്ന കുട്ടികളെ അദ്ധ്യാപകൻ പ്രത്യേകം ശ്രദ്ധിക്കുന്നുവെന്നാണ് മറ്റ് കുട്ടികളുടെ പരാതി. മാത്രമല്ല ചില അദ്ധ്യാപകരുടെയടുത്ത് ട്യൂഷന് പോകാത്ത കുട്ടികൾക്ക് മാർക്ക് നൽ‍കാൻ മടി കാണിക്കുന്നതായും പരാതിയുണ്ട്. 

സ്‌കൂളിൽ പഠിപ്പിക്കുന്നവർ ട്യൂഷൻ എടുക്കരുതെന്ന് മിക്ക സ്‌കൂൾ അധികൃതരും കർശനമായി പറഞ്ഞിട്ടുണ്ടെങ്കിലും ചിലർ രഹസ്യമായി ഇത്തരത്തിൽ ട്യൂഷൻ എടുത്തുവരുന്നുണ്ട്. ഓരോ വിഷയത്തിനും ഉയർന്ന ഫീസ് വാങ്ങിയാണ് പലരും പഠിപ്പിക്കുന്നത്. വിദ്യാർത്ഥികളെ വീട്ടിൽ ശ്രദ്ധിക്കാൻ സമയം ലഭിക്കാത്ത രക്ഷിതാക്കൾക്ക് ഈ ട്യൂഷൻ മാത്രമാണ് രക്ഷ. താൽക്കാലിക ട്രെയിനിംഗ് എന്ന പേരിൽ സി.ആർ എടുത്തു കൊണ്ട് ഫീസ് വാങ്ങി പരിശീലനം നടത്തുന്ന ചില സ്ഥാപനങ്ങളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. മതിയായ ഇരിപ്പിടമോ കാറ്റും വെളിച്ചമോ കിട്ടാത്ത ഇടങ്ങളിലാണ് ചില ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്. ക്ലാസ് കഴിഞ്ഞാൽ പാർക്കിംഗ് സ്ഥലം പോലും ഇല്ലാത്ത ഇടങ്ങളിൽ വിദ്യാർത്ഥികൾ വ്യാപാരകേന്ദ്രങ്ങളുടെ ചായ്പ്പിലും ഫുട്പാത്തുകളിലുമാണ് വാഹനം കാത്ത് നിൽക്കേ
ണ്ടത്. 

ചില ട്യൂഷൻ കേന്ദ്രങ്ങൾ സർവ്വസ്വാതന്ത്ര്യവും നൽകിയാണ് കുട്ടികളെ ആകർഷിക്കുന്നത്. ട്യൂഷന് പോകുന്ന വിദ്യാർത്ഥികളിൽ ചിലർ ട്യൂഷൻ സെന്ററിന്റെ സമീപ പ്രദേശത്ത് നിന്നും സിഗരറ്റ് മുതൽ മയക്ക് മരുന്ന് വരെ ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാലും അത് തടയാനോ രക്ഷിതാക്കളെ വിവരം അറിയിക്കാനോ ഈ  ട്യൂഷൻ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും തയ്യാറാകുന്നുമില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed