സൗദിയിൽ വിവാഹ കരാറുകൾ പുതുക്കുന്നു

ജിദ്ദ : സൗദിയിലെ വിവാഹ കരാറുകൾ കാലത്തിനൊത്ത് മാറുന്നു. കായിക മത്സരങ്ങൾ കാണാൻ പോകണം എന്നതുൾപ്പെടെ വിവിധ ഡിമാന്റുകൾ പുതിയകാലത്തെ വിവാഹ കരാറിൽ ഇടം നേടിക്കഴിഞ്ഞു. സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്ന പുതിയ നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.
ഒന്നു കാറോടിക്കാൻ സൗദിയിൽ സ്ത്രീകൾക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഇതിനുള്ള അനുമതി അടുത്ത ജൂണിൽ പ്രാബല്യത്തിൽ വരും. കായിക േസ്റ്റഡിയങ്ങളിൽ ഏതാനും ദിവസം മുന്പാണ് സ്ത്രീകൾക്ക് പ്രവേശനാനുമതി ലഭിച്ചത്. ഇങ്ങനെ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്ന പുതിയ നിയമങ്ങൾ പ്രബല്യത്തിൽ വന്നതോടെയാണ് യുവതികൾ വിവാഹത്തിന് ഡിമാന്റുകൾവച്ച് തുടങ്ങിയത്. മിക്കതും സൗദിയിൽ പുതുമയുള്ളതാണ്.
ഡ്രൈവിംഗ് ലൈസൻസ് വേണം. വാഹനം ഓടിക്കണം. കായിക മത്സരങ്ങൾ കാണാൻ കാണാൻ േസ്റ്റഡിയങ്ങളിൽ പോകണം തുടങ്ങിയ ആവശ്യങ്ങൾ കേട്ട് അന്തംവിട്ടിരിക്കുകയാണ് പലരും. മൊബൈൽ ഫോൺ പാസ്്വേഡ് ചോദിക്കരുത് എന്നായിരുന്നു ഒരു യുവതി പ്രതിശ്രുത വരന് മുന്നിൽ വെച്ച ഡിമാൻഡ്. യുവതികളുടെ രക്ഷിതാക്കളും പുതിയ വ്യവസ്ഥകൾ കരാറിൽ ചേർക്കുന്നുണ്ട്. വിവാഹത്തിന് ശേഷം മകളുടെ ശന്പളത്തിന്റെ പകുതി തനിക്ക് വേണമെന്നായിരുന്നുവത്രേ ഒരു പിതാവിന്റെ ആവശ്യം.