സൗദിയിൽ അതിശൈത്യം : താപനില 4 ഡിഗ്രി വരെ താഴ്ന്നു

റിയാദ് : സൗദി അറേബ്യയിൽ ശൈത്യത്തിനും തണുത്തുറഞ്ഞ ശീതകാറ്റിനും ശക്തിയേറി. ഇന്നലെ പുലർച്ചെ റിയാദിലും പരിസര പ്രദേശങ്ങളിലും താപ നില നാല് ഡിഗ്രിവരെ താഴ്ന്നു. ശീത കാറ്റിനൊപ്പം പൊടിപടലങ്ങളും ഉയർന്നത് രാവിലെ ജോലിക്ക് പോയവരെയും സ്കൂൾ വിദ്യാർത്ഥികളെയും ബാധിച്ചു.
സൗദിയിലെ പല പ്രവിശ്യകളിലും ഇന്നലെ ചാറ്റൽ മഴയും അനുഭവപ്പെട്ടു. വരും ദിവസങ്ങളിൽ ഒരു മാസം വരെ അതിശൈത്യത്തിന് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.