ഏഷ്യൻ രാജ്യങ്ങൾക്കുള്ള ക്രൂഡ് ഓയിലിന് വില വർദ്ധിപ്പിക്കുമെന്ന് സൗദി

റിയാദ് : ഏഷ്യൻ രാജ്യങ്ങളിലേ ക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ്ഓയിലിന് വില വർദ്ധിപ്പിക്കുമെന്ന് സൗദി അറേബ്യ. ഡിസംബർ മുതൽ വിതരണം ചെയ്യുന്ന ക്രൂഡ് ഓയിലിനാണ് വില വർദ്ധിപ്പിക്കുന്നതെന്ന് ദേശീയ എണ്ണക്കന്പനിയായ സൗദി അരാംകോ വ്യക്തമാക്കി.
ഏഷ്യൻ രാജ്യങ്ങൾക്ക് ഡിസംബർ മുതൽ ബാരലിന് 0.65 (ദശാംശം ആറെ അഞ്ച്) ഡോളർ വില വർദ്ധിപ്പിക്കും. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾക്കുള്ള ക്രൂഡ് ഓയിലിന്റെ വില 0.90 ആയും വർദ്ധിപ്പിക്കും. യു.എ.ഇ, ഒമാൻ എന്നിവിടങ്ങളി ലെ വിലയുമായി താരതമ്യംചെയ്യുന്പോൾ 1.25 ഡേളർ കൂടുതലാണ് സൗദി അറേബ്യയുടെ ക്രൂഡ് ഓയിലിനെന്നും വിലയിരുത്തപ്പെടുന്നു.
ഇതുപ്രകാരം 2014 സപ്തംബറിന് ശേഷം ക്രൂഡ് ഓയിലിന് രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ വിലയായിരിക്കും ഡിസംബറിലേത്. സൗദി അരാംകോഎണ്ണ വിലയിൽ കാര്യമായ വർദ്ധനവ് വരുത്തുന്നതോടെ ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങൾ ക്രൂഡ് ഓയിലിന് കൂടിയ വില നൽകേണ്ടി വരും.