കേരള അസോസിയേഷൻ കുവൈറ്റ് കേരള പിറവി ആഘോഷിച്ചു

കുവൈറ്റ് : കേരള അസോസിയേഷൻ കുവൈറ്റ് കേരള പിറവി ആഘോഷിച്ചു. ആഘോഷപരിപാടികൾ മുൻ എം പിയും, എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി. ടി ജെ ആഞ്ചലോസ് ഉത്‌ഘാടനം ചെയ്തു. കേരളം ഇന്ന് ലോകത്തിനു മുന്നിൽ നിൽക്കുന്നതിനു പിന്നിൽ കലാസാംസ്കാരിക രംഗത്തുള്ളവരുടെ വലിയ സംഭാവന ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.
മലയാളത്തിന്റെ പ്രിയ കവി പ്രൊഫ. വി മധുസൂദനൻ നായർ മുഖ്യ അഥിതി ആയിരുന്നു. സംസ്‌കൃതി കൈമോശം വന്നു പോകാതിരിയ്ക്കാൻ ഓർമ്മകൾ നഷ്ടപ്പെടാതെ നോക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫിന്റാസ് കമ്യുണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ചെണ്ടമേളവും കേരളതനിമയുള്ള ഘോഷയാത്രയും, അസോസിയേഷൻ അംഗങ്ങളുടെ പരിപാടികളും പൊലിക നാടൻപാട്ട് കൂട്ടത്തിന്റെ ദൃശ്യാവിഷ്കാര നാടൻപാട്ടും ഉണ്ടായിരുന്നു. ചടങ്ങ് രക്ഷാധികാരി സാബു അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മണിക്കുട്ടൻ എടക്കാട്ട് സ്വാഗതം പറഞ്ഞു, സംഘടന റിപ്പോർട്ട് സെക്രട്ടറി പ്രവീൺ നന്തിലത്ത് അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ കെ ആർ മോഹനൻ നന്ദി പറഞ്ഞു.
ജോൺ മാത്യു, ബിവിൻ തോമസ്, ഷരീഫ് താമരശ്ശേരി, ബാബു ഫ്രാൻസിസ്, ശ്രീലാൽ മുരളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീനിവാസൻ മുനമ്പം, മഞ്ജു മോഹനൻ,ജിഷ എലിസബത്ത്, രാജീവ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഉണ്ണി താമരാൽ, ജിജു ചാക്കോ, സാബു എം പീറ്റർ, വിനോദ് വലുപ്പറമ്പിൽ, ഷാജി രഘുവരൻ, ഹരികുമാർ എം എസ്, ജയൻ, ഷാജി, ഷാഹിൻ, യാസർ എ പതിയിൽ, ഉബൈദ് പള്ളുരുത്തി, ഷഫീക്, ബൈജു കെ തോമസ്, ബേബി ഔസെഫ്, മനോജ്‌കുമാർ, സമദ്, സജിത്ത് ഉണ്ണികൃഷ്ണൻ,ബീന സാബു, ഷീബ ബോബി എന്നിവർ പരിപാടി നിയന്ത്രിച്ചു.