കുവൈത്തിൽ അനധികൃത ഗാർഹിക തൊഴിൽ ഓഫീസുകൾക്കെതിരേ നടപടി

കുവൈത്ത് സിറ്റി : കുവൈത്തിൽ മാർഗനിർദ്‍ദേശങ്ങക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഗാർഹിക തൊഴിൽ ഓഫീസുകൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അധികൃതർ. വാണിജ്യ−വ്യവസായ മന്ത്രാലയമാണ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾക്കെതിരേ അന്വേഷണം നടത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇവരുടെ പട്ടിക കോംപറ്റീഷൻ പ്രൊട്ടക്ഷൻ അതോറിട്ടിക്കു നൽകുമെന്നാണ് മന്ത്രാലയം അറിയിച്ചത്.
മുദ്രവച്ച കവറിൽ തങ്ങളുടെ ക്വട്ടേഷനുകൾ വാണിജ്യ നിയന്ത്രണ വകുപ്പിന് സമർപ്പിക്കാൻ ഗാർഹിക തൊഴിൽ ഓഫീസുകൾക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഒാരോ വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ടു വരുന്നതിനുള്ള ചെലവ് അറിയിക്കണം. ഇതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും മന്ത്രാലയം ഓഫീകുകൾക്ക് അനുമതി നൽകുക.
ഫീസ് നിരക്കിൽ കൃത്രിമം കാട്ടുന്നതിനെതിരേ ഗാർഹിക തൊഴിൽ ഓഫീസുകൾക്ക് വാണിജ്യ, വ്യവസായ മന്ത്രി ഖാലിദ് അൽ റൗദൻ മുന്പ് താക്കീത് നൽകിയിരുന്നു. ഫീസ് വർദ്ധിപ്പിച്ച് വാങ്ങുന്നത് നിയമപരമായി കുറയ്‌ക്കാൻ എല്ലാ അധികാരവുമുപയോഗിക്കുമെന്ന് അദ്ദേഹം തൊഴിൽഓഫീസ് ഉടമകളോട് വ്യക്തമാക്കിയിട്ടുണ്ട്.