ഹജ്ജ് തീർത്ഥാടകനായ മലയാളി മലമുകളിൽ നിന്ന് വീണു മരിച്ചു

മക്ക : മലയാളി ഹജ്ജ് തീർത്ഥാടകനെ മലമുകളിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ ഹജ്ജ് നിർവ്വഹിക്കാനെത്തിയ ഒറ്റപ്പാലം അന്പലപാറ സ്വദേശി പുളിക്കൽ മുഹമ്മദലി (60)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രദക്ഷണം നടത്തുന്നതിനിടെ മുഹമ്മദലിയെ കാണാനില്ലെന്ന് സഹ തീർത്ഥാടകർ അറിയിച്ചിരുന്നു. മസ്ജിദുൽഹറമിനടുത്ത് അൽ ജിയാദിലെ മലക്ക് മുകളിൽ നിന്ന് കാല് വഴുതി വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.