തൊഴിൽ പരസ്യം : നടപടി സ്വീകരിക്കുമെന്ന് സൗദി തൊഴിൽ മന്ത്രാലയം

റിയാദ് : സൗദി അറേബ്യയിൽ സ്വകാര്യ കന്പനി സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച തൊഴിൽ പരസ്യത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
നാലു രാജ്യങ്ങളിലെ തൊഴിലാളികൾ മാത്രം അപേക്ഷ സമർപ്പിച്ചാൽ മതിയെന്നായിരുന്നു പരസ്യം. ഇത് നിയമ ലംഘനമാണെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
നാലു രാജ്യങ്ങളിൽ നിന്നു മാത്രം തൊഴിലാളികളെ ആവശ്യമുണ്ടെന്ന് സ്വകാര്യ കന്പനി പരസ്യം നൽകിയ സംഭവത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.