കൊട്ടാരക്കര എം.എൽ.എയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം


കൊട്ടാരക്കര : നഗരസഭയുടെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസ്്സ്റ്റാൻഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി അയിഷാ പോറ്റി എം.എൽ.എ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ്്സ്റ്റാൻഡിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൊട്ടാരക്കര മുനിസിപ്പൽ ചെയർ പേഴ്സൺ ഗീതാസുധാകരൻ, കൗൺസിലർമാരായ എസ്.ആർ.രമേശ്, നെൽസൺ തോമസ്, ജ്യോതി മറിയം, അഞ്ചു, അജയകുമാർ, ആരോഗ്യപ്രവർത്തകരായ രാജീവ്, ഷംനാദ്, സുജാത, ഷീലാകുമാരി, രാധാമണി എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണപ്രവർത്തനങ്ങൾ നടന്നത്.

കൊട്ടാരക്കര ടൗണിലെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി നഗരസഭയും ആരോഗ്യപ്രവർത്തകരും നടത്തിവന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് ബസ്്സ്റ്റാന്റും പരിസരവും വൃത്തിയാക്കിയത്. ബസ്്സ്റ്റാന്റ് മാലിന്യങ്ങളാൽ കുമിഞ്ഞ്നാറാൻ തുടങ്ങിയിട്ട് മാസങ്ങളോളമായി. അധികൃതരോ നഗരസഭയോ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ലെന്ന് പത്രമാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതിനേതുടർന്നായിരുന്നു നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. 

പ്രവേശന കവാടത്തിനരികിലുള്ള  സ്വകാര്യ പുരയിടത്തിലും ടൗണിലെ മാലിന്യനിക്ഷേപ കേന്ദ്രമാണ്. യാത്രക്കാരിൽ പലരും പ്രാഥമികാവശ്യം നിറവേറ്റിയിരുന്നത് ബസ്സുകളുടെ മറവിലും മറ്റുമായിരുന്നതിനാൽ ദുർഗന്ധ പൂരിതമായിരുന്ന ബസ്്സ്റ്റാന്റ് മഴ പെയ്തതോടെ ദുർഗന്ധം ഇരട്ടിയിലധികമായി. മൂക്ക് പൊത്താതെ കടന്ന് പോകാൻ പറ്റാത്ത സ്‌ഥിതിയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed