നയന്‍താരയ്ക്ക് ആശംസകള്‍ നേര്‍ന്ന് വിഘ്‌നേഷ്

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നയന്‍താരയ്ക്ക് ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. വേദനകളെയും പരാജയങ്ങളെയും അതിജീവിച്ച യോദ്ധാവിന് ആശംസകള്‍ നേരുന്നു എന്ന് പറഞ്ഞാണ് വിഘ്‌നേഷ് തന്റെ ട്വീറ്റ് തുടങ്ങുന്നത് .
" സുന്ദരിയായ യോദ്ധാവേ, എല്ലാ വേദനകള്‍ക്കും പരാജയങ്ങള്‍ക്കും... അവയൊക്കെ കൈകാര്യം ചെയ്തതിനും അതില്‍ നിന്നെല്ലാം തിരിച്ചുവന്നതിനും അഭിനന്ദനം.
മെക്‌സിക്കോയില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് പോലും ആളുകള്‍ നിങ്ങളുടെ പേര് വലിച്ചിഴയ്ക്കുമ്പോഴും പുഞ്ചിരി തൂകി അതെല്ലാം മറികടന്നു, മുന്നോട്ട് തന്നെ പോയി.
ശക്തയാവുക, ആത്മവിശ്വാസമുള്ളവളാവുക, നല്ല ചിന്തകളുള്ളവളാവുക, നയന്‍താരയാവുക അതൊന്നും അത്ര എളുപ്പമല്ല, നീ അതെല്ലാം കൈവരിച്ചിരിക്കുന്നു, നിന്നെ പോലെ സുന്ദരമായി തന്നെ. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീയ്ക്ക് ഈ വനിതാദിനത്തില്‍ എന്റെ അഭിവാദ്യങ്ങള്‍"- എന്നാണ് വിഘ്‌നേഷ് കുറിച്ചത്.