സൗദിയിൽ മൊബൈല്‍ സിമ്മുകളുടെ എണ്ണം ക്രമീകരിച്ചു

റിയാദ് : സൗദിയില്‍ നിയമപരമായി ഉപയോഗിക്കാവുന്ന മൊബൈല്‍ സിമ്മുകളുടെ എണ്ണം സൗദി ടെലികോം അതോറിറ്റി ക്രമീകരിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വ്യത്യസ്തമായിട്ടാണ് ക്രമീകരണം.
വിദേശികള്‍ക്ക് പ്രീപെയ്ഡ് സിമ്മുകള്‍ പരമാവധി രണ്ട് എണ്ണം മാത്രമാക്കി പരിമിതപ്പെടുത്തി. പോസ്റ്റ്‌പെയ്ഡ് സിമ്മുകള്‍ പരമാവധി പത്തെണ്ണം വരെ ഉപയോഗിക്കാവുന്നതാണ്.
സ്വദേശികള്‍ക്ക് പരമാവധി പത്ത് പ്രീപെയ്ഡ് സിമ്മുകൾ വരെ ഉപയോഗിക്കാം. പോസ്റ്റ് പെയ്ഡ് സിമ്മുകൾ പരമാവധി 40 എണ്ണം വരെ ഉപയോഗിക്കാവുന്നതാണ്.
പുതിയ നിര്‍ദ്ദേശം പുതിയ സിമ്മുകള്‍ക്ക് മാത്രമെ ബാധകമാവുകയുള്ളൂ. നേരത്തെ എടുത്തിട്ടുള്ള സിമ്മുകള്‍ക്ക് ഈ തീരുമാനം ബാധകമല്ല. സിമ്മുകളുടെ പരിധി നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനം താമസിയാതെ സൗദിയിലെ മുഴുവന്‍ ടെലികമ്മൃൂണിക്കേഷന്‍ കമ്പനികളും നടപ്പാക്കിത്തുടങ്ങും.
പ്രവര്‍ത്തന രഹിതമായ സിമ്മുകള്‍ ക്യാന്‍സല്‍ ചെയ്യുവാനും പ്രവര്‍ത്തനം ക്ഷമതയുള്ള സിമ്മുകള്‍ പകരം എടുക്കുവാനും ഓരോ വ്യക്തികള്‍ക്കും ഈ നിയമം അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ ഒരു കാരണവശാലും പരിധിയിലധികം സിമ്മുകള്‍ സ്വന്തമാക്കുവാന്‍ അനുവാദമില്ല.