ശശികലയെ പുറത്താക്കിയതായി ഓ.പി.എസ്

ചെന്നൈ : എഐഎഡിഎംകെയില്‍ നിന്നും ശശികല നടരാജനെ പുറത്താക്കിയതായി ഒ പനീര്‍ശെല്‍വം പക്ഷം വ്യക്തമാക്കി. ഒപിഎസ് പക്ഷത്തെ പ്രമുഖ നേതാവ് ഇ മധുസൂദനനാണ് ഇക്കാര്യം അറിയിച്ചത്. എഐഎഡിഎംകെ പ്രസീഡിയം ചെയര്‍മാനായിരുന്നു ഇ മധുസൂദനന്‍.
ശശികല ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ച ബന്ധു ടിടിവി ദിനകരന്‍, ശശികലയുടെ മറ്റൊരു ബന്ധു വെങ്കിടേശന്‍ എന്നിവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
എന്നാല്‍ പനീര്‍ശെല്‍വത്തെ പിന്തുണച്ച് രംഗത്തെത്തിയ മധുസൂദനനനെ ശശികല പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. പനീര്‍ശെല്‍വത്തെയും, ഒപിഎസ് പക്ഷത്തെത്തിയ മുന്‍മന്ത്രി പാണ്ഡ്യരാജനെയും ശശികല പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ പാർട്ടിയിൽ പരസ്പരം പുറത്താക്കല്‍ നടപടി നടക്കുന്നതായാണ് കാണാൻ കഴിയുന്നത്.