അഴിമതിക്കേസിൽ സാംസംഗ് മേധാവി അറസ്റ്റിൽ

സിയൂൾ : അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സാംസംഗ് മേധാവി ലീ ജെയ് യോംഗിനെ ദക്ഷിണ കൊറിയ അറസ്റ്റ് ചെയ്തു. ഇംപീച്ചുമെന്‍റ് നടപടിക്കു വിധേയയായ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക്ക് ഗ്യൂൻഹൈയുടെ സുഹൃത്ത് ചോയി സൂൺസിലിനു വൻതുക കൈക്കൂലി നൽകിയതാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. പാർക്കിൽനിന്ന് ആനുകൂല്യം കൈപ്പറ്റുന്നതിനായിട്ടായിരുന്ന കൈക്കൂലി.
എന്നാൽ ലീ ജെയ് യോംഗിനെതിരെയുള്ള ആരോപണങ്ങളെ സാസംഗ് ഗ്രൂപ്പ് തള്ളി. സത്യം പുറത്തുകൊണ്ടുവരാൻ ആവുന്നതെല്ലാം ചെയ്യുമെന്നു ആരോപണങ്ങളെ നിഷേധിച്ചു കൊണ്ടുള്ള പ്രസ്താവന കുറിപ്പിൽ സാംസംഗ് അറിയിച്ചു. നേരത്തെ , കേസുമായി ബന്ധപ്പെട്ട് ദക്ഷിണകൊറിയൻ പ്രോസിക്യൂട്ടർമാർ യോഗിനെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.