സൗദിയിൽ പുതിയ തൊഴിൽ മന്ത്രിയെ നിയമിച്ചു


റിയാദ് : സൗദി അറേബ്യയിൽ മുഫറെജ് അൽ–ഹ്വവാനിക്കു പകരം അലി ബിൻ നാസർ അൽ–ഗാഫിസിനെ പുതിയ തൊഴിൽ മന്ത്രിയായി നിയമിച്ചു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസാണ് പുതിയ തൊഴിൽ മന്ത്രിയെ നിയമിച്ചത്.

രാജ്യത്തു വർധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്കു ശ്വാശത പരിഹാരം കണ്ടെത്തുന്നതിൽ മുഫറെജ് അൽ–ഹ്വാനി പരാജയപ്പെട്ടതിനെ തുടർന്നാണു പുതിയ മന്ത്രിയെ നിയമിച്ചതെന്നാണ് റിപ്പോർട്ട്. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മയിൽ 12.1 ശതമാനത്തിന്റെ വളർച്ചയാണു ഉണ്ടായിരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാഷ്ട്രമായ സൗദി അറേബ്യയിലെ ഈ അവസ്ഥ ഇല്ലാതാക്കാനാണ് നടപടി.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed