ബന്ദികൾക്ക് മരുന്നും ഗസ്സയിലേക്ക് കൂടുതൽ സഹായവുമെത്തിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസും ഇസ്രായേലും നടത്തിയ ചർച്ചയിൽ ധാരണയായി


ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസും ഇസ്രായേലും നടത്തിയ ചർച്ചയിൽ പുതിയ ധാരണ. ബന്ദികൾക്ക് മരുന്നും ഗസ്സയിലേക്ക് കൂടുതൽ സഹായവുമെത്തിക്കാനാണ് തീരുമാനം. ഹമാസ് ബന്ദികളാക്കിയവർക്ക് പല അസുഖങ്ങളുമുണ്ട്. ഇവർക്ക് ഈജിപ്ത് വഴി മരുന്ന് എത്തിക്കാനാണ് ധാരണ. ഇതിന് പകരമായാണ് ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിക്കാൻ ഇസ്രായേൽ അനുമതി നൽകിയത്. അതേസമയം ഹമാസിനെ പൂർണമായി ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ വിട്ടുതരില്ലെന്ന് ഹമാസും വ്യക്തമാക്കുന്നു.

അതിനിടെ ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ യു.എസ് സെനറ്റിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടത് ഏറെ ശ്രദ്ധേയ നീക്കമാണ്. ബേർണീ സാൻഡേർസ് എന്ന മുതിർന്ന ഡെമോക്രാറ്റിക് അംഗമാണ് സെനറ്റിൽ പ്രമേയം അവതരിപ്പിച്ചത്. ഓരോ വർഷവും 3.8 ബിൽയൻ ഡോളർ യു.എസ് ഇസ്രായേലിന് നൽകുന്നുണ്ട്. ഈ പണം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നത് പരിശോധിക്കണം. മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് ഈ പണം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.11 പേരാണ് പ്രമേയത്തെ പിന്തുണച്ചത്. യു.എസ് പ്രസിഡന്റ് ബൈഡന്റെ പാർട്ടിക്കുള്ളിൽനിന്ന് തന്നെ ഇത്തരമൊരു നീക്കമുണ്ടായത് ഗൗരവമുള്ളതാണ്. യു.എസ് ജനതയിൽ 35 വയസിന് താഴെയുള്ള ഭൂരിപക്ഷം ആളുകളും ഇസ്രായേലിന്റെ ക്രൂരതക്കെതിരാണെന്ന സർവേ റിപ്പോർട്ടുകൾക്കിടെയാണ് പുതിയ നീക്കമുണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

article-image

asdad

You might also like

Most Viewed