ദക്ഷിണ കൊറിയയുമായി ഇനി അനുരഞ്ജനത്തിനില്ലെന്ന് കിം ജോങ് ഉൻ

ദക്ഷിണ കൊറിയ തങ്ങളുടെ മുഖ്യശത്രുവാണെന്നും അവരുമായി ഇനി അനുരഞ്ജനത്തിനില്ലെന്നും പ്രഖ്യാപിച്ച് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. തലസ്ഥാനനഗരമായ പ്യോങ് യാങ്ങിൽ ഇരുരാജ്യങ്ങളുടെയും ഏകീകരണ സ്വപ്നം പങ്കുവെച്ച് നേരത്തേ പിതാവ് പണികഴിപ്പിച്ച ഐക്യസ്തൂപം തകർക്കുകയാണെന്നും തലസ്ഥാനത്ത് സുപ്രീം പീപ്ൾസ് അസംബ്ലിയിൽ അദ്ദേഹം പ്രഖ്യാപിച്ചു.
അടുത്തിടെ, ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമാക്കി ഉത്തര കൊറിയ നിരന്തരം മിസൈൽ പരീക്ഷണവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നീക്കം. ദക്ഷിണ കൊറിയയുമായി സഹകരണം പ്രഖ്യാപിത ലക്ഷ്യമായ എല്ലാ സംഘടനകളും പിരിച്ചുവിടാനും കിം ഉത്തരവിട്ടു. രണ്ടു വർഷമെടുത്ത് 2001ലാണ് ഐക്യസ്തൂപം പണിതിരുന്നത്. പരസ്പരം കലഹിക്കുമ്പോഴും ഒരുനാൾ ഒന്നാകുമെന്ന സ്വപ്നം നിലനിർത്തിയായിരുന്നു ഇത് പൂർത്തിയാക്കിയത്.
dsfcsdf