ഏകീകൃത ഗൾഫ് നയത്തിന് ആഹ്വാനം ചെയ്ത് ഖത്തർ


ഭക്ഷണവും മരുന്നും ഉൾപ്പെടെ പ്രധാന സാധനങ്ങൾ വാങ്ങുന്നതിന് ഏകീകൃത ഗൾഫ് നയം അനിവാര്യമാണെന്ന് ഖത്തർ ചേംബർ ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം അൽതാനി. ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ വാണിജ്യ മന്ത്രിമാർ, യൂണിയനുകൾ, ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മേധാവികൾ എന്നിവരുടെ യോഗത്തിലാണ് ഏകീകൃത ഗൾഫ് നയത്തിന് ആഹ്വാനം ചെയ്തത്. ഗൾഫ് നിക്ഷേപകർക്ക് ആകർഷകമായ ആനുകൂല്യങ്ങൾ നൽകണമെന്നും ഷെയ്ഖ് ഖലീഫ  ആവശ്യപ്പെട്ടു.   കോവിഡ്, യുക്രെയ്‌ൻ−റഷ്യ കലാപം, കണ്ടെയ്‌നർ പ്രതിസന്ധി എന്നിവയെല്ലാം ജിസിസിയുടെ ഭക്ഷ്യ സുരക്ഷയെ  ബാധിക്കുകയും ധാന്യങ്ങൾ, വളം, മരുന്ന് എന്നിവയുടെ വില വർധനയ്ക്കും വിതരണ ശൃംഖലകളുടെ കാലതാമസത്തിന് കാരണമാകുകയും ചെയ്തെന്നും ഷെയ്ഖ് ഖലീഫ ചൂണ്ടിക്കാട്ടി. സ്ഥിര അടിയന്തര പ്രതിസന്ധി നിവാരണ കമ്മിറ്റിയുടെയും ഇറക്കുമതിക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള നയവികസനത്തിന്റെ  പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം രൂപീകരിച്ച ഭക്ഷ്യ സുരക്ഷാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിസിസി നേരിടുന്ന ഭക്ഷ്യ സുരക്ഷാ വെല്ലുവിളിക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ഷെയ്ഖ് ഖലീഫ ആഹ്വാനം ചെയ്തു. കഴിഞ്ഞ വർഷത്തെ ആഗോള ഭക്ഷ്യ സുരക്ഷാ റിപ്പോർട്ടിൽ ആഗോള ഭക്ഷ്യ പ്രതിസന്ധികൾക്കിടയിലും ഭക്ഷ്യ ലഭ്യതയിൽ അറബ് രാജ്യങ്ങളിൽ ഖത്തർ ഒന്നാമതാണ്. ഭക്ഷ്യ സുരക്ഷയിൽ‍ മേഖലയിലെ രണ്ടാമത്തെ രാജ്യവും ഖത്തറാണ്.

2017ൽ സൗദി, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നാണ് സമസ്ത മേഖലയിലും ഖത്തർ സ്വയംപര്യാപ്തത നേടിത്തുടങ്ങിയത്.  ഉപരോധത്തിന് മുൻപ് 80 ശതമാനം ഭക്ഷ്യ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്ത ഖത്തർ ഇന്ന് ആഭ്യന്തര വിപണിക്ക് ആവശ്യമായ പച്ചക്കറി, മീൻ, മാംസം ഉൾപ്പെടെ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും പ്രാദേശികമായി ഉൽപാദിപ്പിച്ച് സ്വയംപര്യാപ്തത നേടിക്കഴിഞ്ഞു.

article-image

rdyrdy

You might also like

Most Viewed