ലോകകപ്പ് ഫുട്‌ബോൾ വേദിയിൽ പെരുന്നാൾ നമസ്‌കാരം ഒരുക്കി ഖത്തർ

ലോകകപ്പ് ഫുട്‌ബോൾ വേദിയായ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പെരുന്നാൾ നമസ്‌കാരം ഒരുക്കി ഖത്തർ. ചരിത്രത്തിൽ ആദ്യമായാണ് ഒരു ലോകകപ്പ് സ്റ്റേഡിയം പെരുന്നാൾ നമസ്‌കാരത്തിന് വേദിയാകുന്നത്. ലോകകപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടെങ്കിലും ഖത്തറിൽ അതിന്റെ ആവേശം കെട്ടടങ്ങിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു സ്റ്റേഡിയത്തിൽ എത്തിയ ആയിരങ്ങൾ. സ്വദേശികളും പ്രവാസികളുമെല്ലാം ഒഴുകിയെത്തിയതോടെ സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞു. പലരും പുറത്തുനിന്നാണ് നമസ്‌കരിച്ചത്.
ലോകകപ്പ് ആരവങ്ങൾ തീർത്ത വേദി ഒരിക്കൽ കൂടി കാണാനായതിന്റെ ആവേശത്തിലായിരുന്നു മിക്കവരും. നമസ്‌കാരത്തിന് പിന്നാലെ കുട്ടികൾക്കായി വിവിധ ഗെയിമുകളും സ്റ്റേഡിയത്തിന് സമീപം ഒരുക്കിയിരുന്നു. സ്റ്റേഡിയത്തിലെ നമസ്‌കാരം വേറിട്ട അനുഭവമായിരുന്നുവെന്ന് ആളുകൾ പറഞ്ഞു.
uyg