'സ​​​​മ്മ​​​​ര്‍ ഇ​​​​ന്‍ ഖ​​​​ത്ത​​​​ര്‍' ആഘോഷിക്കാന്‍ ഹ​​​മ​​​ദ്​ വി​​​മാ​​​ന​​​ത്താ​​​വ​​​ളം ഒ​​​രു​​​ങ്ങി


ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിെന്‍റ നേതൃത്വത്തില്‍ 'സമ്മര്‍ ഇന്‍ ഖത്തര്‍' ക്യാന്പെയിന്‍ ആഘോഷിക്കുന്നു. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലും ഖത്തര്‍ എയര്‍വേസും ഖത്തര്‍ ഡ്യൂട്ടി ഫ്രീയുമായി ചേര്‍ന്നാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. അഞ്ചു മണിക്കൂറിലേറെയുള്ള ട്രാന്‍സ്ഫറിങ് വഴി യാത്രക്കാര്‍ക്ക് രാജ്യം സന്ദര്‍ശിക്കാനും ആസ്വദിക്കാനുമുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. വേനല്‍കാലത്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും രാജ്യത്തിന്റെ ധനികമായ ആതിഥ്യമര്യാദയും സാംസ്കാരിക പൈതൃകവും അനുഭവിച്ചറിയാനാവും. ഹമദ് വിമാനത്താവളം വഴി യാത്രചെയ്യുന്നവര്‍ക്കും ദോഹയിലേക്ക് വന്നിറങ്ങുന്നവര്‍ക്കും പറന്നുയരുന്നവര്‍ക്കുമെല്ലാം നിരവധി 'സമ്മര്‍ ഇന്‍ ഖത്തര്‍' അനുഭവങ്ങള്‍ ടെര്‍മിനലിലുണ്ടാകും.

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ വേനല്‍ കാലത്ത് ഏഴു മില്ല്യനിലേറെ യാത്രക്കാര്‍ ഇതുവഴി കടന്നുപോകുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം രണ്ടാം പാദമാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇതുവരെയുള്ളതില്‍ വെച്ചേറ്റവും തിരക്കുള്ളതെന്ന് പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ക്കെല്ലാവര്‍ക്കും വിമാനത്താവളത്തിലെ സാംസ്കാരിക പരിപാടികള്‍ ആസ്വദിക്കാനാവുന്ന തരത്തിലാണ് പരിപാടികള്‍ എന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. അഞ്ചു മണിക്കൂറിലേറെ സമയമുള്ള ട്രാന്‍സ്ഫറിങ് യാത്രക്കാര്‍ക്ക് രാജ്യം സന്ദര്‍ശിക്കാനും 'സമ്മര്‍ ഇന്‍ഖത്തറിന്റെ' കൂടുതല്‍ പരിപാടികള്‍ ആസ്വദിക്കാനുമുള്ള സാധ്യതയും നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed