സൗജന്യ സിം കാര്‍ഡ് തട്ടിപ്പ്; പരാതിയില്‍ ഉടന്‍ നടപടി
ദോഹ: വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് സൗജന്യമായി ലഭിക്കുന്ന സിംകാര്‍ഡുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് ഉണ്ടായാല്‍ പരാതി നല്‍കണമെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവു. ഇത്തരത്തില്‍ സൗജന്യമായി ലഭിക്കുന്ന സിം കാര്‍ഡില്‍ റീചാര്‍ജ് ചെയ്യാനായി മിക്ക യാത്രക്കാരും അതേ കൗണ്ടറുകളില്‍ തന്നെ പണമടക്കാറുണ്ട്. എന്നാല്‍, വിദേശത്ത് എത്തിയിട്ടും റീചാര്‍ജ് ചെയ്യാതെ പണം തട്ടുന്ന സംഭവങ്ങള്‍ കൂടി വരുകയാണ്. ഇൗ സാഹചര്യത്തിലാണ് അധികൃതര്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുന്നത്.
ഇത്തരം പരാതികള്‍ രേഖാമൂലം ലഭിക്കാത്തതിനാലാണ് നടപടിയെടുക്കാന്‍ കഴിയാത്തത്. സിം കാര്‍ഡ് അടക്കമുള്ള പരാതികളും അഭിപ്രായങ്ങളും apd_calicut@aai.aero എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാം. വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ മേഖലയും പരാതി രഹിതമാക്കാന്‍ ഊര്‍ജിത നടപടികള്‍ കൈക്കൊള്ളുകയാണെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു. ഖത്തറിലെ പ്രവാസി സാമൂഹിക പ്രവര്‍ത്തകനായ അബ്ദുല്‍റഉൗഫ് കൊണ്ടോട്ടി കഴിഞ്ഞ ദിവസം ഡയറക്ടറെ സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിമാനത്താവളത്തിെന്‍റ വിവിധ വികസന പദ്ധതികളില്‍ ജനകീയ പങ്കാളിത്തം ശ്ലാഘനീയമാണെന്നും ജനപ്രതിനിധികളുടെയും ഭരണാധികാരികളുടെയും സഹകരണം വികസനത്തിന് ഏറെ പ്രയോജനമാെണന്നും അദ്ദേഹം പറഞ്ഞു. എയര്‍പോര്‍ട്ട് കസ്റ്റംസ് പരിശോധനക്ക് കൂടുതല്‍ കൗണ്ടറുകള്‍ സജ്ജമാക്കുന്നതിനായി കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
ഈ കൗണ്ടറുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ലഭ്യമാവും. വിമാനത്താവളത്തില്‍നിന്ന് വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ ബസ് സര്‍വിസുകള്‍ ആരംഭിക്കേണ്ടതിെന്‍റ ആവശ്യകതയും ചര്‍ച്ചാ വിഷയമായി. ഇക്കാര്യത്തില്‍ ഗതാഗത വകുപ്പില്‍നിന്ന് അനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അഭിപ്രായമുയര്‍ന്നു. വിമാനത്താവളത്തിെന്‍റ ടോള്‍ പിരിവ് കേന്ദ്രത്തിന് സമീപത്ത് നിന്ന് ഓട്ടോറിക്ഷാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിമാനത്താവളത്തിെന്‍റ വികസനത്തിന് ഏറെ സഹായകരമാവുമെന്നും ഡയറക്ടര്‍ പറഞ്ഞു.

