ഖത്തറിൽ കായിക മേഖലയിലെ സേവനങ്ങൾക്കുള്ള ഫീസ് കുറച്ചു


ഷീബ വിജയൻ

ദോഹ I ഖത്തറിൽ കായിക മേഖലയിലെ സേവനങ്ങൾക്കുള്ള ഫീസ് കുറച്ച് കായിക മന്ത്രാലയം. ഖത്തറിലെ കായിക മേഖലയിലെ നിക്ഷേപ അവസരങ്ങളെയും കായിക വികസനത്തെയും പിന്തുണക്കുകയെന്ന ലക്ഷ്യവുമായാണ് പുതിയ തീരുമാനവുമായി കായിക മന്ത്രാലയം രംഗത്തെത്തിയത്. സേവനങ്ങൾക്കും ലൈസൻസുകൾക്കുമുള്ള പുതിയ ഫീസ് മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കായിക -യുവജന മേഖലകളിലെ നിക്ഷേപകരെയും സംരംഭകരെയും പിന്തുണക്കുന്നതിനും നിക്ഷേപത്തിന് ആകർഷകമായ അന്തരീക്ഷം ഒരുക്കുന്നതിനും, അതുവഴി ദേശീയ വികസന പ്രക്രിയയിൽ ഇവരുടെ സജീവ പങ്കാളികളിത്തം വർധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം.

article-image

ASDZASD

You might also like

  • Straight Forward

Most Viewed