മാറ്റർഹോൺ പർവതം കീഴടക്കി ഒമാനി പർവ്വതാരോഹക


മാറ്റർഹോൺ പർവതം കീഴടക്കി ഒമാനി പർവ്വതാരോഹക നാദിറ അൽ ഹാർത്തി. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഒമാനി വനിതയും രണ്ടാമത്തെ ഒമാനിയുമാണ് നാദിറ. 14,692 അടി ഉയരത്തിൽനിൽക്കുന്ന  മാറ്റർഹോൺ ലോകത്തിലെ പ്രധാനപ്പെട്ടതും സ്വിറ്റ്സർലൻഡിന്റെ ഐക്കണുമായ പർവതങ്ങളിൽ ഒന്നാണ്. മാറ്റർഹോൺ കയറുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും പാറക്കെട്ടായതിനാൽ പത്ത് മണിക്കൂർ മുകളിലേക്ക് കയറാനും താഴേക്ക് ഇറങ്ങാനുമായി സമയമെടുക്കുമെന്നും നാദിറ പറഞ്ഞു. തികച്ചും അപകടകരമായ ശ്രമമായിരുന്നു ഇതെന്നും അവർ‍ കൂട്ടിച്ചേർ‍ത്തു.

പ്രതിവർഷം ഏകദേശം 3,000 പർവതാരോഹകർ മാറ്റർഹോൺ കൊടുമുടിയിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ,  ഇതുവരെയായിട്ട്   500ലധികം ആളുകൾ മാറ്റർഹോൺ കയറുന്നതിനിടെയോ ഇറങ്ങുന്നതിനിടെയോ മരിച്ചിട്ടുണ്ട്. ലോകത്തിൽതന്നെ ഏറ്റവും അപകടകരമായ പർവ്വതങ്ങളിൽ ഒന്നാണ് മാറ്റർഹോണെന്ന് ഈ സ്ഥിതി വിവരകണക്കുകൾ സൂചിപ്പിക്കുന്നു. 2019ൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ഹിമാലയത്തിന് മുകളിൽ നാദിറ എത്തിയിരുന്നു.

article-image

sdfsf

You might also like

Most Viewed