കഴിഞ്ഞ വർഷം ഒമാൻ സന്ദർശിച്ചവരുടെ എണ്ണത്തിൽ വർധനവ് ; രണ്ടാം സ്ഥാനത്ത് ഇന്ത്യ

കഴിഞ്ഞ വർഷം ഒമാൻ സന്ദർശിച്ചവരുടെ എണ്ണത്തിൽ വർധനവ്. 6,52,000 ആളുകളാണ് കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ ഒമാൻ സന്ദർശിക്കാൻ വേണ്ടി എത്തിയത്. 19,00,000 ആളുകൾ രാജ്യത്തിന് പുറത്തേക്ക് പോയി. ഇതിൽ സ്വദേശികളും വിദേശികളും പെടും. ദേശീയ സ്ഥിതി വിവകേന്ദ്രം ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ എത്തിയത് ജി.സി.സി രാജ്യങ്ങളിൽനിന്നാണ്. ഒമാൻ സന്ദർശിക്കുന്നതിന് വേണ്ടി 2,93,125 ആളുകളാണ് ജിസിസിയിൽ നിന്നും എത്തിയത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 1,06,042 ആളുകൾ ആണ് എത്തിയത്. യമൻ 41,923, പാകിസ്താൻ 19,326, ഈജിപ്ത് 18,173 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ എണ്ണം. രാജ്യത്തെ ഹോട്ടലുകളുടെ വരുമാനം വർധിച്ചിട്ടുണ്ട്. 102 ദശലക്ഷം റിയാൽ ആണ് 3, 4 സ്റ്റാർ ഹോട്ടലുകളിൽ നിന്നും ലഭിച്ച വരുമാനം.
2 ലക്ഷം ആളുകൾ ഹോട്ടലുകളിൽ താമസിക്കാൻ അതിഥികളായെത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഒമാൻ സന്ദർശിക്കാൻ എത്തിയത് 1,80,000 ആളുകളാണ്. കഴിഞ്ഞവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 384 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിട്ടുണ്ട്. 2020 ഡിസംബറിൽ 37,000 ആളുകൾ മാത്രമാണ് സന്ദർശകരായി എത്തിയിരുന്നത്. 2021 ഡിസംബറിൽ 75,839 ആളുകളാണ് എത്തിയത്. ജി.സി.സി രാജ്യങ്ങളിൽ നിന്നാണ് അന്നും കൂടുതൽ ആളുകൾ എത്തിയത്. ഏഴു ദശലക്ഷം റിയാലായിരുന്നു 2020 ഡിസംബറിൽ 3.4 സ്റ്റാർ ഹോട്ടലുകളിൽ നിന്നും കിട്ടിയ വരുമാനം. എന്നാൽ അതിന് ശേഷമുള്ള വർഷങ്ങളിൽ വലിയ വരുമാനം ആണ് ലഭിച്ചത്. കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഇനിയും എണ്ണം വർധിക്കാൻ ആണ് സാധ്യത.