ഒമാനിൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലേക്ക് ബസ് സർവീസ്

മസ്കത്ത്: മസ്കത്തിലെ വിവിധ കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലേക്ക് മുവസലാത്ത് ബസ് സർവീസ് തുടങ്ങി. കോവിഡ് പരിശോധനാ സൗകര്യമുള്ള 2 ബസുകളും സജ്ജമാക്കി. അൽ ഹംറിയയിൽ നിന്ന് ദാർസെയ്ത് വിസ മെഡിക്കൽ എക്സാമിനേഷൻ സെന്ററിലേക്കും ഗാല വ്യവസായ മേഖലയിൽ നിന്ന് അൽ മബേലയിലേക്കും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണു സർവീസ്.