പയ്യന്നൂർ സ്വദേശിയായ യുവാവ് കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചു

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂർ കവ്വായി യുപി സ്കൂളിന് സമീപത്തെ അക്കാളത്ത് അബ്ദുറഹീം −ഫാത്തിമ ദന്പതികളുടെ മകൻ ഗഫൂറാണ് (34) മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു മരണം. പനിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രാത്രി വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നു. പിന്നീട് രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ദിജീജിൽ ആർകിടെക്ട് ഓഫീസ് ജീവനക്കാരനായിരുന്നു. എട്ട് മാസം മുന്പാണ് കുവൈത്തിലേക്ക് പോയത്. ഭാര്യ: ഉമൈമ, മകൻ: മുഹമ്മദ് ഹാനി.