തയ്യൽ തൊഴിലാളികൾ അറസ്റ്റിൽ

മസ്കത്ത്: നിസ്വ വിലായത്തിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചുവന്ന തയ്യൽക്കടയിലെ വിദേശികളായ ജോലിക്കാരെ അറസ്റ്റ് ചെയ്തു. പല വിദേശ തൊഴിലാളികളും രഹസ്യമായി തയ്യൽജോലികൾ ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്.
സ്ഥാപനം അടപ്പിക്കുകയും തയ്യൽ മെഷീനുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത തയ്യൽക്കടകൾ, ലോൺഡ്രികൾ എന്നിവയ്ക്കെതിരെ കർശന നടപടികളാണു സ്വീകരിക്കുന്നത്.