ഒമാനിൽ ഇനി ഷോപ്പിങ്ങിന് മാസ്കും ഗ്ലൗസും നിർബന്ധം


മസ്കത്ത്: ഒമാനിൽ സൂപ്പർ മാർക്കറ്റുകളിലും കടകളിലും പോകുന്നവർക്ക് മാസ്കും ഗ്ലൗസും നിർബന്ധമാക്കി. ഇതില്ലാത്തവരെ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി നിർദേശം നൽകി. കടകളിൽ തെർമൽ സ്കാനിംഗ് സംവിധാനവും ഉണ്ടാകണം. കോവിഡ് വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായാണിത്. നേരത്തെ, മവേല പഴം-പച്ചക്കറി മാർക്കറ്റിൽ മാത്രമാണ് മാസ്കും ഗ്ലൗസും നിർബന്ധമാക്കിയിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed