മലയാളി ഫോട്ടോഗ്രാഫർമാർക്ക് ആദരവുമായി ദുബൈ ആർ.ടി.എ

ദുബൈ: കൊവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച മലയാളി ഫോട്ടോഗ്രാഫർമാരായ തൃശൂർ ചാലക്കുടി സ്വദേശി സാഹിർ ബാബു, പാലക്കാട് ഷൊർണൂർ സ്വദേശി ശ്രീജിത്ത് ലാൽ കൊടിയിൽ, കൊല്ലം ഇരവിപുരം സ്വദേശി ജോബിൻ ഇഗ്നേഷ്യസ് എന്നിവരെ ആദരിച്ച് ദുബൈ റോഡ് ട്രാൻസ്‍പോർട്ട് അതോറിറ്റി.
കൊവിഡ് കാലത്ത് ദുബൈയിയുടെ ഓരോ ഭാഗത്തും നടന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പകർത്തി ജനങ്ങളിലേക്ക് എത്തിച്ചതിനാണ് ഈ ആദരം. വിശ്രമമില്ലാതെയുള്ള ഇവരുടെ കഠിനാധ്വാനം രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കിയെന്ന് അധികൃതർ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ദുബൈയിലെ എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന നേട്ടവുമാണ് ഇവരുടേത്.