ലോക്ക്ഡൗൺ ലംഘിച്ച് കുർബാന; എറണാകുളത്ത് വൈദികനടക്കം 7 പേർ അറസ്റ്റിൽ


കൊച്ചി: ലോക്ക്ഡൗൺ ലംഘിച്ച് കുർബാന നടത്തിയ വൈദികനടക്കം 7 പേർ അറസ്റ്റിൽ. എറണാകുളം വെല്ലിംങ്ടൺ ഐലന്റിലെ സ്‌റ്റെല്ല മേരീസ് ചർച്ചിലെ വൈദികൻ അഗസ്റ്റിൻ പാലായിലാണ് അറസ്റ്റിലായത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ അതിനെ മറികടന്നായിരുന്നു സ്‌റ്റെല്ല മേരീസ് ചർച്ചിലെ വിശുദ്ധ കുർബാന. രാവിലെ ഏഴ് മണിക്കാണ് കുർബാന തുടങ്ങിയത്. പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. 4 സ്ത്രീകളും 2 പുരുഷന്മാരും പള്ളിയിലുണ്ടായിരുന്നു.

ആളുകളുടെ എണ്ണം കൂടുതലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എല്ലാവരെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എപ്പിഡമിക് ആക്റ്റ് പ്രകാരം കേസെടുത്ത ഹാർബർ പോലീസ് ഇവരെ പിന്നീട് ജാമ്യത്തിൽ‍ വിട്ടയച്ചു. സ്ഥിരമായി ഇവിടെ കുർബാന നടക്കുന്നുവെന്ന വിവരം നേരത്തെ പോലീസിന് ലഭിച്ചിരുന്നു. 

You might also like

Most Viewed