ഒമാനിൽ പ്രതിരോധ കുത്തിവെയ്പ്പ് ക്യാന്പയിനുകൾ നീട്ടി

മസ്്ക്കറ്റ് : ഒമാനിൽ കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായി നടന്ന അഞ്ചാംപനി പ്രതിരോധ കുത്തിവെയ്പ് ക്യാന്പയിനിൽ രണ്ടു ലക്ഷത്തിലധികം വിദേശികൾ വിധേയമായിട്ടില്ലന്ന് ആരോഗ്യ മന്ത്രാലയം.
ദേശിയ പ്രതിരോധ കുത്തിവെയ്പ് ക്യാന്പയ്നുമായി സഹകരിക്കുവാൻ രാജ്യത്ത് കഴിയുന്ന വിദേശികളോട് ഒമാൻ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.ഇതിന്റെ ഭാഗമായി രണ്ടാംഘട്ട കുത്തിവെയ്പ് ഈ മാസം മുപ്പതുവരെ നീട്ടിയിട്ടുണ്ട്.
സപ്തംബർ 10 മുതൽ പതിനാറു വരെ നടന്ന രണ്ടാംഘട്ട ക്യാന്പയിൻ ഒമാനിൽ താമസിച്ചുവരുന്ന 20 മുതൽ 35 വയസ്സ് പ്രായമുള്ളവരിൽ 78 ശതമാനം പേരാണ് പ്രതിരോധ കുത്തിവെയ്‌പിന് വിധേയരായത്. രാജ്യത്തു സ്ഥിരമായി താമസിച്ചുവരുന്ന താഴ്ന്ന വരുമാനക്കാരായ വിദേശ തൊഴിലാളികളിൽ നിന്നും വളരെ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.