അച്ചൻകോവിൽ പോലീസ് േസ്റ്റഷൻ : റിപ്പോർട്ട് ഉടൻ നൽകുമെന്ന് മന്ത്രി

പുനലൂർ : അച്ചൻകോവിലിൽ പോലീസ് േസ്റ്റഷൻ ആരംഭിക്കുന്നതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്ന് മന്ത്രി കെ.രാജു വ്യക്തമാക്കി. ആര്യങ്കാവ് പഞ്ചായത്തിൽ ഉൾപ്പെട്ട അച്ചൻകോവിലിൽ പോലീസ് േസ്റ്റഷൻ തുടങ്ങാൻ നിശ്ചയിച്ചിട്ടുള്ള ഔട്ട്‌പോസ്റ്റ് പരിശോധിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .റൂറൽ എസ്.പി ബി.അശോകൻ, പുനലൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബി.കൃഷ്ണകുമാർ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡണ്ട് അച്ചൻകോവിൽ സുരേഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വകുപ്പുതലത്തിലുള്ള റിപ്പോർട്ട് ഡി.ജി.പിക്ക് ഉടൻ നൽകുന്നതിന് കൊല്ലം റൂറൽ പോലീസ് സൂപ്രണ്ടിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. േസ്റ്റഷൻ എന്ന് പ്രവർത്തനം തുടങ്ങും എന്ന് ഇപ്പോൾ പറയാനാവില്ലെങ്കിലും എത്രയും വേഗംതുടങ്ങാനുള്ള അനുകൂലസാഹചര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തും− മന്ത്രി പറഞ്ഞു. പോലീസ്േ സ്റ്റഷന് പുറമേ അച്ചൻകോവിലിൽ ഫോറസ്റ്റ് േസ്റ്റഷൻ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുംഭാവുരുട്ടിയിൽ ഇതിനുള്ള കെട്ടിടം പൂർത്തീകരിച്ചുകഴിഞ്ഞു. ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നാൽ ഫോറസ്റ്റർമാരും 14 ബീറ്റ് ഓഫീസർമാരും അടങ്ങുന്നതാകും ഫോറസ്റ്റ് േസ്റ്റഷൻ എന്നും മന്ത്രി വിശദീകരിച്ചു.