ഷാ­ർ­ജ ഭരണാ­ധി­കാ­രി­യു­ടെ­ കേ­രളാ­ സന്ദർ­ശനം ഞാ­യറാ­ഴ്ച ആരംഭി­ക്കും


ഷാ­ർ­ജ : ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഞായറാഴ്ച കേരളത്തിലെത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചാണ് ശൈഖ് സുൽത്താൻ സംസ്ഥാനം സന്ദർശിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 22−ന് ഷാർജയിലെത്തിയ മുഖ്യമന്ത്രി ഭരണാധികാരിയെ കേരളത്തിലേക്ക് നേരിട്ട് ക്ഷണിച്ചിരുന്നു.  

കാലിക്കറ്റ് സർവ്‍വകലാശാല സമ്മാനിക്കുന്ന ഡി.ലിറ്റ് ബിരുദം അദ്ദേഹം സ്വീകരിക്കും. സുരക്ഷാകാരണങ്ങളാൽ‍ ചടങ്ങ് തിരുവനന്തപുരത്ത് രാജ്ഭവനിലാണ് നടക്കുക. 24−ന് ഞായറാഴ്ച രാവിലെ 10−ന് ശൈഖ് സുൽത്താൻ ഷാർജയിൽ നിന്ന് പ്രത്യേക വിമാനത്തിൽ യാത്ര തിരിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി വിമാനത്താവളത്തിൽ സ്വീകരിക്കും.  

തിങ്കളാഴ്ച രാവിലെ 10.30−ന് സംസ്ഥാന മന്ത്രിസഭാംഗങ്ങളുമായി സെക്രട്ടേറിയറ്റിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടർന്ന് രാജ്ഭവനിൽ ഗവർണർ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തും.  വൈകീട്ട് 6.30−ന് ഹോട്ടൽ‍ ലീലയിൽ ഷാർജ ഭരണാധികാരിക്കായി പ്രത്യേക സാംസ്‌കാരിക പരിപാടികൾ‍ ഒരുക്കുന്നുണ്ട്. 

ചൊവ്വാഴ്ച രാവിലെ 10−ന് മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ശൈഖ് സുൽത്താന് ചായ സത്ക്കാരം ഒരുക്കുന്നുണ്ട്. തുടർന്ന് മുഖ്യമന്ത്രിയോടൊപ്പം കാലിക്കറ്റ് സർവ്വകലാശാലയുടെ ഡി.ലിറ്റ് ബിരുദം സ്വീകരിക്കാനായി അദ്ദേഹം രാജ്ഭവനിലേക്ക് തിരിക്കും.  

ബുധനാഴ്ച ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ക്ഷണം സ്വീകരിച്ച് കൊച്ചിയിൽ ഒരു ദിവസത്തെ സ്വകാര്യ സന്ദർശനമാണ്. വൈകീട്ട് അദ്ദേഹം ഷാർജയിലേക്ക് മടങ്ങും. 

You might also like

  • Straight Forward

Most Viewed