ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 457 പേരെ പിടികൂടി

മസ്‌കറ്റ് : ഒമാനിൽ കഴിഞ്ഞയാഴ്ച തൊഴിൽ നിയമം ലംഘിച്ച 457 പേരെ പിടികൂടിയതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 5 മുതൽ 12 വരെയുള്ള കാലയളവിൽ 491 നിയമലംഘനങ്ങൾ മന്ത്രാലയം കണ്ടെത്തിയിരുന്നു. ഇതിൽ 345ഉം വ്യവസായ മേഖലയിലായിരുന്നു. 66 പേർ ഗാർഹിക തൊഴിലാളികളും, 80 പേർ കർഷകരുമാണ്. ഇതിൽ 457 പേരെയാണ് പിടികൂടിയത്. ഇവരുടെ രാജ്യത്തെ എമ്പസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.