ശശികലക്ക് കിട്ടിയ ശിക്ഷ കുറഞ്ഞു പോയി: ഗൗതമി

ചെന്നൈ: ശശികലക്ക് കിട്ടിയ ശിക്ഷ കുറഞ്ഞ്പോയതായി നടി ഗൗതമി. അഴിമതിക്കേസിൽ ശശികല ജയിലിലാകുന്നു. എന്നാൽ അമ്മയുടെ മരണത്തിന് കൂടി അവർ ഉത്തരം പറയണമെന്നും. കൂടാതെ ഈ രണ്ടുകേസിലും ഒരേ ശിക്ഷ നൽകിയാൽ പോരെന്നും ഗൗതമി പറഞ്ഞു.
അനധികൃത സ്വത്തുകേസിലാണ് വി കെ ശശികലയുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചത്. വിചാരണകോടതി വിധി സുപ്രീംകോടതിയാണ് ശരിവച്ചത്. വിചാരണകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി അസാധുവായി. ശശികലക്ക് 4 വര്‍ഷം തടവുശിക്ഷയും 10 കോടിരൂപ പിഴയും വിധിച്ചു. ബെംഗലൂരു വിചാരണകോടതിയിൽ കീഴടങ്ങാൻ ശശികലക്ക് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.
ജയലളിത മരിച്ചപ്പോൾ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഗൗതമി ശക്തമായി പ്രതികരിച്ചിരുന്നു. ജയലളിതയുടെ മരണം ഉറപ്പായതു മുതൽ അമ്മയുടെ തോഴിയായ ശശികലക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അവർ ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോൾ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലേക്ക് പോകാനൊരുങ്ങുമ്പോഴും 'ചിന്നമ്മ'യെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രസ്താവനയുമായാണ് ഗൗതമി രംഗത്തെത്തിയിരിക്കുന്നത്.