അന്താരാഷ്ട്ര ക്രിക്കറ്റിൽ പതിനായിരം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മിതാലി രാജ്
ലഖ്നൗ: അന്താരാഷ്ട്ര ക്രിക്കറ്റിൽ പതിനായിരം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റിക്കാർഡ് പേരിലാക്കി മിതാലി രാജ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മിതാലി ഈ നാഴികകല്ല് പിന്നിട്ടത്. ഈ നേട്ടത്തിലേക്ക് എത്തുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം വനിതാ ക്രിക്കറ്റ് താരമാണ് മിതാലി രാജ്. 212 ഏകദിനത്തിൽ ഏഴു സെഞ്ചുറിയും 54 അർദ്ധസെഞ്ചുറിയും സഹിതം 6,974 റൺസാണ് മിതാലിയുടെ സന്പാദ്യം.
10 ടെസ്റ്റിൽ നിന്ന് 51 ബാറ്റിംഗ് ശരാശരിയിൽ 663 റൺസും 89 ട്വന്‍റി−20 മത്സരത്തിൽ നിന്ന് 2,364 റൺസും മിതാലി നേടി. ഇംഗ്ലണ്ടിന്‍റെ ഷാർലറ്റ് എഡ്വാർഡ്‌സ് ആണ് രാജ്യാന്തര ക്രിക്കറ്റിൽ പതിനായിരം റൺസ് നേടിയ ആദ്യ വനിതാ താരം. 309കളികളിൽ നിന്ന് 10,207 റൺസ് ആണ് ഷാർലറ്റിന്‍റെ സന്പാദ്യം.