റായ്ബറേലിയിലെ സ്ഥാനാർഥി രാഹുൽ; അമേഠിയിൽ കിഷോരി ലാൽ ശർമ

രാഹുൽ ഗാന്ധിയെ റായ്ബറേലിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവും രാഹുലിന്റെ അമ്മയുമായ സോണിയാ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമാണ് റായ്ബറേലി. അമേഠിയിൽ സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും വിശ്വസ്തനായ കിഷോരി ലാൽ ശർമ മത്സരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. അമേഠിയിലും റായ്ബറേലിയിലും നാമനിർദേശപത്രിക നൽകാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മറ്റി സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സ്ഥാനാർഥികളെ തീരുമാനിക്കാന്‍ രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെയും വ്യാഴാഴ്ച ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത്തവണ മത്സരത്തിന് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
sdfsf