കേജരിവാള്‍ ജയിലിനുള്ളിൽ മധുരം കഴിച്ച് പ്രമേഹം കൂട്ടാൻ ശ്രമിക്കുന്നതായി ഇഡി


മദ്യനയ അഴിമതിക്കേസിൽ ജയിലിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. കേജരിവാള്‍ ജയിലിനുള്ളിലിരുന്ന് മാമ്പഴം അടക്കം മധുരമുള്ള ഭക്ഷണം അമിതമായി കഴിച്ച് പ്രമേഹം കൂട്ടാൻ ശ്രമിക്കുന്നു. ജാമ്യം ലഭിക്കുന്നതിനായാണ് കേജരിവാൾ ഇത് ചെയ്യുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു. ഡോക്ടറെ കാണണം എന്നാവശ്യപ്പെട്ടുള്ള കേജരിവാളിന്‍റെ ഹർജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ഇഡിയുടെ എതിർവാദം. ഹര്‍ജി വീണ്ടും നാളെ പരിഗണിക്കും. 

കേജരിവാൾ കഴിക്കുന്ന ഭക്ഷണത്തിന്‍റെ റിപ്പോർട്ട് സമർപ്പിക്കാൻ തിഹാർ ജയിൽ അധികൃതരോടു കോടതി ആവശ്യപ്പെട്ടു. ജയിലിൽ 24 മണിക്കൂറും ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്നും കേജരിവാളിന്‍റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസത്തിൽ രണ്ടുതവണ പരിശോധിക്കുന്നതായും ഇഡി പറഞ്ഞു. മദ്യനയക്കേസില്‍ അറസ്റ്റിലായതു മുതല്‍ ആരോഗ്യനിലയില്‍ പ്രശ്നങ്ങളുണ്ടെന്ന് കേജരിവാളും കുടുംബവും ആം ആദ്മി പ്രവര്‍ത്തകരും പറഞ്ഞിരുന്നു.

article-image

hjfhjfhj

You might also like

  • Lulu Exchange
  • Straight Forward

Most Viewed