17 കാരിയെ പീഡിപ്പിച്ചു; ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്സോ കേസ്


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്സോ കേസ്. പതിനേഴുകാരിയുടെ അമ്മയുടെ പരാതിയിൽ ബംഗളൂരു സദാശിവനഗർ പൊലീസാണ് മുതിർന്ന ബിജെപി നേതാവിനെതിരെ കേസെടുത്തത്. സഹായം അഭ്യർത്ഥിച്ചെത്തിയ കുട്ടിയെ 81 കാരൻ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഫെബ്രുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. സഹായം തേടി മുൻ മുഖ്യമന്ത്രിയെ കാണാൻ അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. ഇവരെ കണ്ട ശേഷം, മുതിർന്ന ബിജെപി നേതാവ് പെൺകുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പുറത്തേക്ക് ഓടിയെത്തിയ പെൺകുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഇന്നലെ രാത്രിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് യെദ്യൂരപ്പ ഇതുവരെ പ്രതികരിച്ചിട്ടില്ല.

article-image

fgdfsdfsdfsdfs

You might also like

Most Viewed