പത്മജ കേരളത്തിൽ മുഴുവൻ പ്രചരണത്തിനിറങ്ങും; ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരുമെന്ന് സി കൃഷ്ണകുമാർ
സിപിഐഎം കോൺഗ്രസ് നേതാക്കളുമായി ചർച്ച നടന്നത് സ്ഥിരീകരിച്ച് ബിജെപി. അസംതൃപ്തരുമായി ചർച്ച നടന്നു. ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരുമെന്ന് പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു. കോൺഗ്രസ് മുൻ എംപിമാർ, എംഎൽഎമാർ തുടങ്ങി മുതിർന്ന നേതാക്കൾ ലിസ്റ്റിലുണ്ട്. ബിജെപിയിലേക്കെത്തിയ പത്മജ വേണുഗോപാലിന് പ്രചാരണത്തിന് വിലക്കില്ലെന്നും സി കൃഷ്ണകുമാർ പറഞ്ഞു. പാർട്ടി നിർദേശമനുസരിച്ച് കേരളത്തിൽ മുഴുവൻ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലിനെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുപ്പിക്കില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. പത്മജയെ തൃശൂരില്‍ പ്രചാരണത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചുവെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. അങ്ങനെയൊരു ചിന്ത ബിജെപിക്കുണ്ടായിരുന്നെങ്കില്‍ പത്മജയെ പാര്‍ട്ടിയിലേക്ക് എടുക്കില്ലെന്ന് തൃശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ് പറഞ്ഞു.
adsadsdsdsds