പാര്‍ലമെന്റ് പ്രത്യേകസമ്മേളനം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍; സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ

പാര്‍ലമെന്റ് പ്രത്യേകസമ്മേളനം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. 17ാമത് ലോക്സഭയുടെ 13-ാമത് സമ്മേളനമാണ് ചേരുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ചു ദിവസത്തേക്ക് ചേരുന്ന സമ്മേളനത്തില്‍ ക്രീയാത്മാകമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. അഞ്ചുദിവസത്തെ സമ്മേളനത്തിലെ കാര്യപരിപാടികള്‍ എന്തൊക്കെയാണെന്നതില്‍ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല.
adsdasads